വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

Local News

മലപ്പുറം :പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തുവരുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട് സമൂഹം മാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമായ വീഡിയോകൾ പ്രചരിപ്പിച്ച രണ്ടുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം മേൽമുറി പറക്കാട്ട് വേലായുധൻ മകൻ ജഗദീഷ്, മലപ്പുറം ടൗൺഹിൽ പെരിക്കാത്ത വീട്ടിൽ ഹുസൈൻ മകൻ സൈനുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇരുവരും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമാണ് വീഡിയോ പ്രചരിപ്പിച്ചിട്ടുള്ളത്. ജില്ലാ സപ്ലൈകോ ഓഫീസറുടെ പരാതിയിലാണ് പോലീസിന്റെ നടപടി