കാറില്‍ കടത്തിയ രണ്ട് മാന്‍കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശികള്‍ വണ്ടൂര്‍ പോലീസിന്‍റെ പിടിയില്‍

Crime Local News

നിലമ്പൂർ : കാറില്‍ കടത്തിയ രണ്ട് മാന്‍കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശികള്‍ വണ്ടൂര്‍ പോലീസിന്‍റെ പിടിയില്‍. ജില്ലയിലെ മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാന്‍കൊമ്പ്, എന്നിവ ലക്ഷങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും
വന്‍ ലാഭം ലക്ഷ്യം വച്ച് ഇവ വില്‍പനയ്ക്ക് ശ്രമിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡി വൈ എസ് പി സാജു.കെ.എബ്രഹാം, വണ്ടൂര്‍ എസ്.ഐ. പി.ശൈലേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് വണ്ടൂര്‍ ടൗണിന് സമീപം വച്ച് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു മാന്‍ കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി(34), മലയില്‍ ഉമ്മര്‍ (44) എന്നിവരെ വണ്ടൂര്‍ എസ്.ഐ. പി.ശൈലേഷ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. വണ്ടൂര്‍ എസ്.ഐ. ശൈലേഷ്കുമാര്‍,അഡീഷണല്‍ എസ്.ഐ. പ്രദീപ്, സിപിഒ മാരായ ജയേഷ്, അജേഷ്,എന്നിവരും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡും സംഘത്തിലുണ്ടായിരുന്നു