മലപ്പുറം തിരൂര്‍ പുല്ലൂരിനടുത്ത് ഒമ്പതാംക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറം തിരൂര്‍ പുല്ലൂരിനടുത്ത് വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഏഴൂര്‍ ഗവ.ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും പുല്ലൂര്‍ പുന്നശ്ശേരി മുകുന്ദന്റെ മകനുമായ അജിനാ (14) ണ് തീവണ്ടി തട്ടി മരിച്ചത്.

ഷൊര്‍ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടി യാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.


മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.വൈകീട്ടോടെ പുല്ലൂരാല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ്:ഷിന്ന. സഹോദരി:അനഘ.