മെസ്സിയുടെ ജന്മദിനാഘോഷം അർജന്റീന ടീമിനോടൊപ്പം

Entertainment News Sports

ഫുട്ബോളിന്റെ ഇതിഹാസ താരമായ ലയണൽ മെസ്സി തന്റെ ജന്മദിനം ആഘോഷിച്ചത് അർജന്റീന ടീമിന്റെ കൂടെ. മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചു. വീഡിയോ തുടങ്ങുന്നത് ആടി പാടി മെസ്സിയുടെ റൂമിലേക്ക് വരുന്ന അർജന്റീന ടീമിൽ നിന്നാണ്.

കേക്ക് മുറിയും സമ്മാനങ്ങൾ പങ്കുവെക്കലുമുൾപ്പടെയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ടീം അംഗങ്ങൾ തന്ന സമ്മാനങ്ങൾ കിട്ടിയെന്നും അതോടൊപ്പം കുടുംബം കൂടെ ഇല്ലാത്തതിൽ ഖേദം പ്രകടിപ്പിച്ച് ആഘോഷങ്ങൾക്ക് നന്ദി പറയുകയായിരുന്നു മെസ്സി.