കാബുള്‍ വിമാനത്താവളം ആക്രമിക്കാൻ ശ്രമിച്ച അഞ്ചു റോക്കറ്റുകൾ യുഎസ് തകർത്തു

International News

മിസൈല്‍ പ്രതിരോധ സംവിധാനത്തിലൂടെ കാബുള്‍ വിമാനത്താവളം ആക്രമിക്കാൻ ലക്ഷ്യം വെച്ച അഞ്ചു റോക്കറ്റുകൾ യുഎസ് തകർത്തു. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാൻ ഒരു ദിവസം മാത്രമുള്ളതിനിടയിലാണ് അവരുടെ അധികാരത്തിലേക്കുള്ള വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നത്.

നിലവിൽ അഫ്ഗാനിസ്ഥാനിൽ നിന്നും 114,400 വിദേശ പൗരന്‍മാരെ അതാത് രാജ്യത്തേക്ക് കൊണ്ടുപോയെന്നും ഇനി നാലായിരത്തിനും താഴെ യുഎസ് സൈനികർ മാത്രമേ അവിടെയുള്ളൂവെന്നും അമേരിക്ക വ്യക്തമാക്കി. വിമാനത്താവളം ആക്രമിക്കാനുള്ള ശ്രമം ആളുകളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വർ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഇന്ന് രാവിലെ വിമാനത്താവളത്തിനടുത്തുള്ള ജനവാസ പ്രദേശത്ത് യുഎസ് വ്യോമാക്രമണം നടന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിമാനത്താവളം ആക്രമിക്കാനെത്തിയ ഐഎസ്‌കെയുടെ ചാവേറിനെതിരെയാണ് വ്യോമാക്രമണം നടന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് ആളുകൾ മരിച്ചെന്നും മൂന്നു ആളുകൾക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഈ അടുത്ത് 175 ആളുകളുടെ മരണത്തിന് കാരണമായ ആക്രമണത്തിന് ശേഷം ഇനിയും ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് യുഎസ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. വിമാനത്താവളത്തിനു അടുത്തായി നിർത്തിവച്ചിരുന്ന സ്‌ഫോടക വസ്തുക്കളുള്ള വാഹനത്തിനെതിരെ ഡ്രോണാക്രമണം ഉണ്ടായെന്നാണ് യുഎസ് ഈ സംഭവത്തെ കുറിച്ച് നൽകിയ വിശദീകരണം.