ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനുമെതിരെ പരസ്യമായി പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

News Politics

ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനുമെതിരെ പരസ്യമായി രംഗത്തു വന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത പരിപാടിക്ക് തനിക്ക് ഉണ്ണാന്‍ പോകാന്‍ കഴിയില്ലല്ലോ എന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നോട് പറഞ്ഞിട്ടുള്ള ഏതു കാര്യത്തിനും താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടെ ഉണ്ടായിട്ടുണ്ട്. 365 ദിവസവും ഒരു പോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പ് ചൂട്. അത് സന്ദര്‍ഭങ്ങള്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. പുനസംഘടനയില്‍ കെ. സുധീകരനു വീഴ്ച പറ്റിയിട്ടില്ല.

മുമ്പ് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനുമൊപ്പം സദാസമയവും ഉണ്ടായിരുന്ന നേതാവായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ സംവിധാനങ്ങളുണ്ട്. പരാതികള്‍ അവ ഉപയോഗപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയുടെ പേരു പറയാതെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. നിലവിലെ ഗ്രൂപ്പ് പ്രശ്‌നത്തില്‍ തിരുവഞ്ചൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരായാണ് നില്‍ക്കുന്നത്.