അബുദബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

India International News

ഇന്ത്യയിൽ നിന്നും അബുദബിയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഭാഗികമായി നാളെ മുതല്‍ പുനരാരംഭിക്കും. അബുദബിയിലേക്കുള്ള എയര്‍ ഇന്ത്യയും ഇത്തിഹാദും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനസർവീസുകൾ ഉണ്ടാകും.

ഇതിനിടെ ഫ്‌ളൈ ദുബൈ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോവില്ലെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാജ്യത്തെ ചില വിമാനത്താവളങ്ങളോട് മാത്രമാണ് ഫ്‌ളൈ ദുബൈ ഈ കാര്യം അറിയിച്ചതെന്നും കൊച്ചിക്ക് ഇത് ബാധകമാവില്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള സര്‍വീസുകള്‍ക്ക് മാറ്റമില്ലാതെ തുടരും.