ടോവിനോക്ക് പത്ത് വർഷത്തെ യു എ ഇ ഗോൾഡൻ വിസ

Entertainment Keralam News

യു എ ഇ യുടെ പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസ മലയാള ചലച്ചചിത്ര നടൻ ടോവിനോ തോമസിനും ലഭിച്ചു. ഇതിനു മുമ്പ് സൂപ്പർ നടന്മാരായ മമ്മൂട്ടിക്കും മോഹൻ ലാലിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. കലാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് യു എ ഇ ടോവിനോ തോമസിന് ഗോൾഡൻ വിസ സമ്മാനിച്ചത്.
വിസ നേരിട്ട് സ്വീകരിക്കാനായി ടോവിനോ ദുബായിലെത്തി.

വിസ സ്വീകരിക്കാന്‍ ടൊവിനോ ദുബൈയില്‍ എത്തുകയും തിങ്കളാഴ്​ച വിസ സ്വീകരിക്കുകയും ചെയ്​തു.
ഗോൾഡൻ വിസ സ്വീകരിച്ച ശേഷം യു എ ഇ യുടെ തൊപ്പിയണിഞ്ഞു നിൽക്കുന്ന ചിത്രം ടോവിനോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

സിനിമാവശ്യങ്ങൾക്കായി മുമ്പും ടോവിനോ ദുബായിൽ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്ഷം ഫോറൻസിക് പ്രൊമോഷന്റെ ഭാഗമായി യാത്ര ചെയ്യാനിരിക്കവേ വിലക്ക് വന്നിരുന്നു. അതിനു ശേഷം ആദ്യമായാണ് ടോവിനോ ദുബായിൽ എത്തുന്നത്. ദുബായ് ക;ൾച്ചറൽ ആൻഡ് സ്പോർട്സ് അതോറിറ്റി അനുവദിക്കുന്ന ഗോൾഡൻ വിസകൾ വേറെയും കലാകാരന്മാർക്ക് ലഭിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു.