ഭാര്യയെ മുത്തലാഖ് ചെയ്യാന്‍ ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

Breaking Crime Keralam News

കോട്ടക്കല്‍: ഭാര്യയെ മുത്തലാഖ് ചെയ്യാന്‍ ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീസിന്റെ മകന്‍ അബ്ദുള്‍ അസീബിനെയാണ്(30) ഭാര്യവീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതിയുള്ളത്. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുള്‍ ജലീല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരമാസം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു.