എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതദിനം വിപുലമായി ആചരിച്ചു. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു

Education Health Local News

പെരിന്തല്‍മണ്ണ: എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ലോക പക്ഷാഘാത ദിനം വിപുലമായി ആചരിച്ചു. ന്യൂറോളജി വിഭാഗം മേധാവിയും മെഡിക്കല്‍ കോളേജ് ഡയറക്ടറുമായ ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു. മനുഷ്യരാശിയെ ബാധിച്ച ഏറ്റവും വലിയ മൂന്ന് വിപത്തുകളാണ് സ്‌ട്രോക്കും, കാന്‍സറും, ഹൃദയാഘാതവുമെന്നും അതില്‍ സ്‌ട്രോക്ക് വളരെ ഗൗരവമേറിയ ഒന്നാണെന്നും ഇന്ന് അതിന്റെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ നാലര മണിക്കൂറിനുള്ളില്‍ തന്നെ അതിന് ഫലപ്രദമായ ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റലില്‍ ഉടനെ എത്തിച്ചേരണമെന്നും എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അതിനായി എപ്പോളും സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നൂറോളജി വിഭാഗം ഡോ.അശ്വതി ശശിധരന്‍ സദസ്സിലുള്ളവര്‍ക്കായി സ്‌ട്രോക്ക് സംബന്ധിച്ചുള്ള ചോദ്യോത്തരവേള നടത്തി. നൂറോളജി പ്രൊഫസര്‍ ഡോ.ഫിറോസ് ഖാന്‍, മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.ഗിരീഷ് രാജ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഹമീദ് ഫസല്‍ , ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.അലവി, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.പ്രേം കുമാര്‍, റേഡിയോളജി വിഭാഗം മേധാവി ഡോ.ബ്രഹ്മദത്തന്‍, ന്യൂറോജി റസിഡന്റ്‌സ് ആയ ഡോ.ഷഫീഖ് ഉസ്മാന്‍, ഡോ.ദിലീപ് കൃഷ്ണന്‍, ഡോ.അരുണ്‍ പ്രണവ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്‌ട്രോക്ക്‌ഡേ യുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെയും വീഡിയോ കോമ്പറ്റിഷനിലെയും വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.