മലപ്പുറത്ത് കുളത്തില്‍ വീണ രണ്ടു വയസ്സുകാരന്‍ മരിച്ചു.

Breaking Local News

രാമപുരം: മലപ്പുറത്ത് കുളത്തില്‍ വീണ രണ്ടു വയസ്സുകാരന്‍ മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച വീട്ടിലെ കുളത്തില്‍ വീണതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന
രണ്ടു വയസ്സുകാരന്‍ മരിച്ചു. അരിപ്രയിലെ മാമ്പ്രത്തൊടി അഷ്‌റഫിന്റെയും വടക്കാങ്ങരയിലെ എറുമ്പത്ത് മുഹ്‌സിനയുടെയും മകന്‍
ഐമന്‍ സയാന്‍ (2) നാണ് മരിച്ചത്.സഹോദരങ്ങള്‍ : ഹന്നഫാത്തിമ,റബീഹ്, മങ്കട പോലീസ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രാത്രിയോടെ വേളൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു