സേവനരംഗത്ത് പുതിയ പദ്ധതികളുമായി മലപ്പുറം സി.എച്ച് സെന്റര്‍സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു

Local News

മലപ്പുറം: സേവന രംഗത്ത് പുതിയ അധ്യായം രചിക്കാന്‍ വേറിട്ട സംരംഭങ്ങളുമായി മലപ്പുറം സി.എച്ച് സെന്റര്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പൂക്കോയ തങ്ങള്‍ ഹോസ്പീസ് എയ്ഡ് സെന്റര്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി ലൈബ്രറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂക്കോയ തങ്ങള്‍ ഹോസ്പീസ് ഓഫീസ് ഉദ്ഘാടനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും കാന്റീന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും നാടിന് സമര്‍പ്പിച്ചു. പുതിയ ഹോസ്പീസ് പാലീയേറ്റീവ് സേവനം ഉള്‍പ്പെടെ മലപ്പുറം സി.എച്ച് സെന്ററിന്റെ സേവനം വ്യാപകമാക്കുന്നതോടെ മലപ്പുറത്തിന്റെ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാവുമെന്നും ആരോഗ്യ ജീവ കാരുണ്യ സേവന രംഗത്ത് സി.എച്ച് സെന്ററുകള്‍ തീര്‍ക്കുന്ന കാരുണ്യ വിപ്ലവും പാവപ്പെട്ടവന് വലിയ ആശ്വാസമാണ് പകരുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. സി.എച്ച് സെന്റര്‍ ദുബൈ ചാപ്റ്ററാണ് പദ്ധതികളുടെ നിര്‍മ്മാണ ചിലവുകള്‍ വഹിച്ചത്. മലപ്പുറം സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ, സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി ഹാജി, ഫായിദ മുഹമ്മദ്, മായീന്‍ പൂവാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വര്‍ക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല സ്വാഗതമാശംസിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുജീബ് പൂക്കോട്ടൂര്‍, ടി.പി അഷ്‌റഫലി, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, അഡ്വ. എന്‍.കെ മജീദ്, ഇ. ഉമ്മര്‍ ബാവ, പി.കെ അസ്ലു, എന്‍.കെ മജീദ്, കെ.എന്‍.എ ഹമീദ്, പരി ഉസ്മാന്‍, പി.കെ ബാവ, സഹീര്‍ കാലടി പ്രസംഗിച്ചു.