സലാഹുദ്ധീൻ ഹുദവിക്ക് ഹദീസ് പഠനത്തിൽ ഡോക്ടറേറ്റ്

Education Local News

മലപ്പുറം: സലാഹുദ്ധീൻ ഹുദവി പറമ്പിൽ പീടിക ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി മലേഷ്യ (ഐ ഐ യു എം) യിൽ നിന്നും ഹദീസ് പഠനത്തിൽ ഡോക്ടറേറ്റ് നേടി. ഖുർആൻ ആൻഡ് സുന്ന വിഭാഗത്തിൽ ഡോ. ഖൈരിൽ ഹുസൈനി ബിൻ ജമീൽ, ഡോ. സ്പാഹിക് ഉമർ എന്നിവർക്ക് കീഴിലായിരുന്നു ‘പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫി പണ്ഡിതരുടെ ഹദീസ് ഗ്രാഹ്യവും സംപ്രേഷണവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തിയത്. ഹുദവി പഠനശേഷം, ഐ ഐ യു മിൽ നിന്നും എം എ പൂർത്തിയാക്കി ദാറുൽ ഹുദാ ഹദീസ് ഡിപ്പാർട്ടമെന്റ് തലവനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ജർമനിയിലെ ഫ്രെയ്‌ബെർഗ്‌, ഖത്തറിലെ ഹമദ് ബിൻ ഖലീഫ, തുർക്കിയിലെ ഇബ്ൻ ഖൽദൂൻ തുടങ്ങി വിവിധ അന്താരാഷ്ട്ര സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് രജിസ്ട്രാർ കോഴിത്തൊടി ഹുസൈൻ ഹാജിയുടെയും പെരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബീഗം കെ സാബിറയുടെയും മകനാണ്. എം ഇ സ് മെഡിക്കൽ കോളേജ് ലെക്ച്ചറർ ഹസനത്ത് ഊരോത്തിയിലാണ് ഭാര്യ. അനസ് ഹംദാൻ, ശുഹ്ദ സലാഹ് മക്കളാണ്.