വൊക്കേഷണല്‍ – ഹയര്‍ സെക്കന്‍ഡറി ഒന്നാം വർഷ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

Education Keralam News

സംസ്ഥാനത്തെ വൊക്കേഷണല്‍ – ഹയര്‍ സെക്കന്‍ഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ല. മുൻപ് തീരുമാനിച്ചത് പോലെ സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയുള്ള തീയതികളിൽ പരീക്ഷകൾ നടക്കും.

പ്രധാന പരീക്ഷയ്ക്ക് മുന്നോടിയായി വൊക്കേഷണല്‍ – ഹയര്‍ സെക്കന്‍ഡറി മാതൃക പരീക്ഷകൾ ഈ മാസം 31 മുതൽ അടുത്ത മാസം നാലുവരെയുള്ള തീയതികളിൽ നടത്തും. വിദ്യാർത്ഥികൾക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ രീതിയും ചോദ്യങ്ങളുടെ മാതൃകയും അറിയാൻ വേണ്ടിയാണ് ഇ മാതൃകാ പരീക്ഷ. ഇത് ഓൺലൈൻ ആയി വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ എഴുതാം.

മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിള്‍ അനുസരിച്ച് പരീക്ഷയുടെ സമയത്ത് www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞാൽ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അധ്യാപകരോട് വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ച് മനസിലാക്കാം. ആവശ്യമായ സഹായങ്ങൾ അധ്യാപകര്‍ക്കും ചെയ്തുകൊടുക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളിലൂടെ പരീക്ഷകളുടെ ടൈംടേബിള്‍ ലഭിക്കും.

ഈ വർഷത്തെ വൊക്കേഷണല്‍ – ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 13നു നടക്കും. ഈ മാസം 24 മുതല്‍ രണ്ടു സ്ട്രീമിലേയ്ക്കും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 7 നാണ് ട്രയല്‍ അലോട്ട്‌മെന്റ്.