അനധികൃത കരിങ്കൽ ഖനനം ഒരാൾ അറസ്റ്റിൽ

Crime Local News

മലപ്പുറം : അനധികൃതമായി കരിങ്കൽ ഖനനം നടത്തിയ കേസിൽ ആനമങ്ങാട് ഒട മല സ്വദേശിയായ അബ്ദുൽ റഷീദ് (40) വെങ്ങാടൻ ഹൗസ് എന്നയാളെ പെരിന്തൽമണ്ണ സി ഐ അലവിയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ എസ് ഐ യാസറും സംഘവും അറസ്റ്റ് ചെയ്തു.കഴിഞ്ഞ കുറച്ചു ദിവസമായി ആനമങ്ങാട് വടക്കൻസിറ്റി മാടമ്പ്ര എന്ന സ്ഥലത്ത് അനധികൃതമായി കരിങ്കൽ ക്വാറി പ്രവർത്തിച്ചിക്കുന്നതായി പോലീസിനെ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്നലെ രാവിലെ ക്വാറിയിൽ പരിശോധന നടത്തിയത്.മലപ്പുറത്ത് നിന്നുള്ള സയിൻ്റിഫിക് വിദക്ദരും സംഘത്തിലുണ്ടായിരുന്നു ,പരിശോധനയിൽ ക്വാറിയിൽ വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു പെരിന്തമൽണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ് ഐ യാസർ,എസ് സി പി ഒ മിഥുൻ ,സിപി ഒ സൽമാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്