അലിയുന്ന ട്രൗസർ ധരിച്ച് കടലിൽ നീന്താനിറങ്ങിയ യുവാവ് പൂർണ നഗ്ന്നതയിൽ

International News

അമേരിക്ക : അമേരിക്കയിലെ ടെന്നസി സ്വദേശിയായ സേത്തിനെ സഹോദരി ഡാര കഴിഞ്ഞ ദിവസം സമ്മാനം കൊടുത്തു പറ്റിച്ചു. സമ്മാനമായി നൽകിയ നീല നിറത്തിലുള്ള പുതുപുത്തൻ സ്വിമ്മിങ് ഷോർട്സും ധരിച്ചുകൊണ്ട് സേത്ത് കടലിൽ കുളിക്കാനിറങ്ങി. കയ്യിൽ ക്യാമറയും പിടിച്ചുകൊണ്ട് സഹോദരി നിൽക്കുന്നതു കണ്ടപ്പോഴും അവന് ഒന്നും മനസ്സിലായില്ല . വെള്ളത്തിലേക്കിറങ്ങി അധികം വൈകാതെ തന്നെ, ദേഹത്തുണ്ടായിരുന്ന ഷോർട്ട് ട്രൗസർ വെള്ളത്തിൽ അലിഞ്ഞു ചേർന്ന്, ദേഹത്ത് നൂൽബന്ധമൊന്നും അവശേഷിക്കാതെ വന്നപ്പോഴാണ് അവനു കാര്യം പിടികിട്ടുന്നത്. പരിപൂർണ നഗ്നനായിട്ടാണ് വെള്ളത്തിലുള്ള ആ നിൽപ്പ് എന്നതുകൊണ്ട്, മണിക്കൂറുകൾ കഴിഞ്ഞിട്ടും സേത്തിന് വെള്ളത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരാൻ സാധിച്ചിരുന്നില്ല .

കടൽ വെള്ളത്തിലിറങ്ങി കൊണ്ട് ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു . ഫുട്ബോൾ കളി ഏതാനും മിനിറ്റുകൾ പുരോഗമിച്ച ശേഷം മാത്രമാണ് അവൻ തന്റെ ദേഹത്തുനിന്ന് ട്രൗസർ ഉരുകിപ്പോവുകയാണ് എന്നുള്ള സത്യം തിരിച്ചറിയുന്നത്. എന്റെ സ്വിമ്മിംഗ് സൂട് ഊരിപോവുന്നുണ്ടെന്ന് അദ്ദേഹം പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു . ബന്ധുക്കളിൽ മറ്റാരോ ഒരാൾ വേറെ ഒരു ട്രൗസർ വെള്ളത്തിലേക്ക് എറിഞ്ഞു നൽകും വരെ പുറത്തേക്കിറങ്ങി വരാൻ കൂട്ടാക്കാതെ സേത്തിനു വെള്ളത്തിലുള്ള തന്റെ നിൽപ്പ് തുടരേണ്ടി വന്നു.