തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിന് മുന്‍വശത്തെ വാടക മുറിയില്‍ മയക്കുമരുന്ന് വേട്ട. രണ്ടു യുവാക്കള്‍ പിടിയില്‍

Breaking Crime News

മലപ്പുറം: തിരൂരങ്ങാടി പി എസ് എം ഒ കോളജിന് മുന്‍വശം വാടക മുറിയില്‍ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി. അവരില്‍ നിന്നും 16 ഗ്രാം മെതാംഫിറ്റമിനും അത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കല്‍ വീട്ടില്‍ സിദ്ദീഖ് മകന്‍ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കില്‍ അരിയല്ലൂര്‍ വില്ലേജില്‍ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടില്‍ ബഷീര്‍ മകന്‍ സാനു എന്ന ഇഹ്‌സാനുല്‍ ബഷീര്‍ എന്നിവരെയാണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കു ശേഷം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിജു, അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, ജയകൃഷ്ണന്‍, രാകേഷ്, ജിനരാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രോഹിണി കൃഷ്ണന്‍, ലിഷ, സില്ല, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണുണ്ടായിരുന്നത്.