ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി വീട്ടിൽ തുങ്ങി മരിച്ച നിലയിൽ..

Breaking Local News

തിരുരങ്ങാടി ; ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .എ ആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ ശുഭ എന്നവരുടെ മകൾ അനഘ [14 ] വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിൻ്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . എആർ നഗർ കൊടുവായൂരിൽ ഉത്സവത്തിന്ന് പോവാൻ വീട്ടുകാരോട് സമ്മദം ചോദിച്ചിരുന്നു എന്നാൽ വീട്ടുകാർ പറഞ്ഞു ഞായറാഴ്ച്ച സ്കൂൾ ഇല്ലാത്തതിനാൽ ശനിയാഴ്ച്ച വൈകുന്നേരം പോവാം എന്ന് പറഞ്ഞപ്പോൾ സമ്മദിക്കാത്തതിനെ തുടർന്ന് വിഷമം ഉള്ളതായി പറയപ്പെടുന്നു.കൊളപ്പുറം ഗവ ;ഹൈസ്കൂൾ ഒൻപതാം ക്‌ളാസ് വിദ്യർത്ഥിയാണ് അനഘ. സ്ഥിരമായി തൊട്ടടുത്ത സ്കൂളിൽ വോളിബോൾ കളിക്കാൻ പോവുന്ന വിദ്യാർത്ഥിയാണ് അനഘ.സംഭവം നടന്ന അന്നും പോയതായി പറഞ്ഞു.അനഘയെ തിരുർ ചമ്രവട്ടം ശ്മശാനത്തിൽ മറവ് ചെയ്തു . സഹോദരങ്ങൾ അഭിനന്ത് .ആശ്രയാദാസ്