പാടത്തെ കുഴിയിൽ വീണ കാളക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന

Local News

മലപ്പുറം : മലപ്പുറം കോണോംപാറയിൽ പാടത്തു രണ്ടാൾ പൊക്കത്തിൽ ജല സേചനത്തിനു വേണ്ടി കുഴിച്ച കുഴിയിൽ വീണ മൂന്ന് കിന്റലോളം വരുന്ന കാളയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.വ്യഴാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആണ് സംഭവം. കോണോംപാറ സ്വദേശി കിട്ടിക്കാടൻ അബ്ദുൽ സലാമിന്റെ കാളയാണ് കുഴിയിൽ വീണത്. ഹബീബ് റഹ്മാന്റെ ഉടമസ്ഥയിലുള്ളതാണ് കാള .പാടത്തു മേയാൻ വിട്ട കാള അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. മലപ്പുറം അഗ്നി രക്ഷസേന യിലെ ടി ജാബിർ കുഴിയിൽ ഇറങ്ങി കാളയെ ബെൽറ്റ്‌ ധരിപ്പിച്ചു, മറ്റു സേന അംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ വലിച്ചു മുകളിൽ എത്തിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിൽ മറ്റു സേന അംഗങ്ങളായ വിപിൻ, ജിഷ്ണു, അനൂപ്,സുരേഷ് ബാബു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.