കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Crime India News

ദില്ലി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഭാര്യയുമായുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ദില്ലിയിലെ രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ഹേമന്താണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടിലേക്കു വന്ന ഹേമന്ത് ഭാര്യയുമായി വഴക്കിട്ടു. ഇതിൽ പ്രകോപിതനായതിനെ തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷമാണ് കിടപ്പ് മുറിയിലെ ഫാനില്‍ ഹേമന്ത് തൂങ്ങി മരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ട് മക്കളാണ് രണ്ടു പേരും മരിച്ചു കിടക്കുന്നത് കണ്ടത്. വിവരം സമീപത്തുള്ളവരെയും തുടർന്ന് പോലീസിനെയും അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം രണ്ടു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.