മലപ്പുറം: ഒരുമിച്ചു ജോലിചെയ്യുന്ന സഹപ്രവര്‍ത്തകയായ യുവതിയെ താമസ സ്ഥലത്തേക്ക് വിരുന്നിന് വിളിച്ചുവരുത്തി മദ്യം കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം മയക്കിക്കിടത്തി പീഡിപ്പിച്ച രണ്ടു പ്രതികള്‍ അറസ്റ്റില്‍. ശേഷം സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തായും യുവതിയുടെ പരാതിയില്‍ പറയുന്നു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരത്തെ വീട്ടില്‍വെച്ചാണ് യുവതിയെ സഹപ്രവര്‍ത്തകരായ യുവാക്കള്‍ പീഡിപ്പിച്ചത്. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി. ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ പരിയാപുരത്തെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ഇന്നാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു.