ആറു ഭീകരരെ പോലീസ് പിടികൂടി; കണ്ടെടുത്തത് വലിയ ആയുധശേഖരം

India News

ദില്ലി: പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് ഭീകരരെ ദില്ലി പോലീസ് പിടികൂടി. വലിയ ആയുധശേഖരവും ഇവരുടെ അടുത്തുനിന്നും പിടിച്ചെടുത്തിയുട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്ര, ദില്ലി, ഉത്തർപ്രദേശ്, എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഭീകരരെ പിടികൂടിയിരിക്കുന്നത്. ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.