മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ

Crime Local News

മലപ്പുറം : മോഷണം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കുംപാടം കരിമ്പന്‍തൊടി കുഴിച്ചേ‍ല്‍ കോളനി കല്ലന്‍വീട്ടില്‍ വിവാജന്‍ (36) ആണ് പിടിയിലായത്. ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്താറുള്ളത്.

ഈ മാസം ഒന്നിന് വടക്കുംപാടത്തുള്ള വീട്ടില്‍നിന്നു 2 പവന്‍ സ്വര്‍ണവും 20,000 രൂപയും ഇയാള്‍ മോഷ്ടിച്ചിരുന്നു. ജനല്‍ക്കമ്പി മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. സമാനരീതിയില്‍ നടുവത്ത് ചെമ്മരത്തുള്ള ഒരു വീട്ടിലും മോഷണം നടത്തി 5 പവന്‍ സ്വര്‍ണവും 2,000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.

കവര്‍ച്ചകള്‍ക്കുശേഷം ഒളിവില്‍ പോയ വിവാജനെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇന്നലെ പിടികൂടുകയായിരുന്നു.