മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

Crime Local News

മഞ്ചേരി: മഞ്ചേരിയില്‍ നറുകര കൂടക്കരയിലെ വാടക വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിൽ 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വീട് വാടകക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടി സംഭവ സമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. സംഭവത്തില്‍ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി.

നറുകര വില്ലേജ് ഓഫിസര്‍ ഉമ്മര്‍, നഗരസഭാ കൗണ്‍സിലര്‍ സലീന എന്നിവരുടെ സാന്നിധ്യത്തില്‍ വീട് തുറന്നാണ് എക്സൈസ് പരിശോധന നടത്തിയത്.