ധീരജ് വധം; ഒരു കെ.എസ്.യു പ്രവർത്തകൻ കൂടി അറസ്റ്റില്‍

Crime Local News

ഇടുക്കി : എഞ്ചിനീയറിങ് കോളേജിലെ സംഘർഷത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു കെ.എസ്.യു പ്രവർത്തകൻ കൂടി അറസ്റ്റില്‍. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അലക്സ് റാഫേല്‍ ആണ് അറസ്റ്റിലായത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അറസ്റ്റിലായ അലക്സ്

ഇടുക്കി കരിമണല്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. കൊലപാതകത്തില്‍ അലക്സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കായിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.