ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിലെ
സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു .

Crime India News

ഗുജറാത്ത് : ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു . ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽച്ചില്ലുകൾ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത്. തുടർന്ന് ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ബ്രോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട് . 12 ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത് .