ഇരുപത്തിമൂന്നു വർഷത്തെ കരിയർ അവസാനിപ്പിച്ച് ഹർഭജൻ സിംഗ് വിരമിച്ചു

India News Sports

ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ക്രിക്കറ്റിൻ്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ മതിയാക്കുന്നതായി ഹർഭജൻ സിംഗ് പ്രഖ്യാപിച്ചത്. 2016ലാണ് താരം ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐ.പി.എല്ലിൽ സജീവമായ ഹർഭജൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നറായിരുന്നു.

103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് ഹർഭജൻ നേടിയിട്ടുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. കൂടാതെ 236 ഏകദിന മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും ഐ.പി.എല്ലിൽ 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളുമാണ് ഹർഭജൻ സിംഗ് നേടിയത് .