മലപ്പുറത്തെ റോഡരികില്‍ 20 സെന്റെീമീറ്റര്‍ വലിപ്പമുള്ള 30 കഞ്ചാവ് ചെടികള്‍

Crime Keralam News

മലപ്പുറം: മലപ്പുറം പറവണ്ണയിലെ റോഡരികില്‍ 20 സെന്റെീമീറ്റര്‍ വലിപ്പമുള്ള 30 കഞ്ചാവ് ചെടികള്‍. പറവണ്ണ അരിക്കാഞ്ചിറ റോഡരികിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന്
തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.രഹസ്യ വിവരത്തെ തുടര്‍ന്ന്
തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്വതിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. 20 സെന്റെീമീറ്റര്‍ വലിപ്പമുള്ള 30 ചെടികളാണ് കസ്റ്റഡിയിലെടുത്തത്.
സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ധനേഷ്,ഡ്രൈവര്‍ പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു