ഒളിപ്യൻ പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്

Crime Local News Sports

കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന ഗുരുതര ആരോപണം. മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചുവെന്നും ചില ആനുകൂല്യങ്ങൾ ഉഷ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിച്ചു. ഫ്ലാറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കുറ്റക്കാരിക്കൊപ്പമാണെന്നും ജെമ്മ ജോസഫ് പറഞ്ഞു.

ഉഷ പറഞ്ഞ പ്രകാരം ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകിയെന്നാണ് ജെമ്മ ജോസഫ് ആരോപിക്കുന്നത്.