കരിങ്കല്ലത്താണിയിൽ വൻ കുഴൽപ്പണ വേട്ട; 25 പവനും 48 ലക്ഷം രൂപയും പിടികൂടി

Crime Local News

തച്ചനാട്ടുകര: കോഴിക്കോട് – പാലക്കാട് ദേശീയപാതയിലുള്ള കരിങ്കല്ലത്താണിയിൽ നിന്നും വൻ കുഴൽപ്പണ വേട്ടയിലൂടെ 25 പവനും 48 ലക്ഷം രൂപയും പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ പോലീസ് കരിങ്കല്ലത്താണിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്.

കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. സംഭവത്തിൽ ഒരാളെ നാട്ടുകൽ പെ‍ാലിസ് അറസ്റ്റ് ചെയ്തു. കടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി ബിനോ വർഗീസാണ് അറസ്റ്റിലായത്.

പാലക്കാട്ടിൽ നിന്നും പണവും സ്വർണ്ണവും ഉൾപ്പെടെ കാറിൽ കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഡിവൈഎസ്പി കൃഷണദാസ്, സി.ഐ രജിഷ് ആർ, നാട്ടുകൽ എസ് ഐ അനിൽ മാത്യൂ, സി.പി ഒ മാരായ ഹരിഷ്, അനസ്, നിന്നിൽ, ബിപ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്