14കാരനായ വിദ്യാര്‍ത്ഥി ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു

Breaking Crime Local News

മലപ്പുറം: കൊണ്ടോട്ടി കോട്ടപ്പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. നെടിയിരുപ്പ്, ചിറയില്‍ കൊട്ടേ പാറ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഷരീഫ് (14) ആണ് മരിച്ചത്.കളി കഴിഞ് കൂട്ടുകാരു മൊത്ത് റണ്‍വെയുടെ മതിലിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ കൈകാലുകള്‍ വൃത്തി ആക്കുന്നതിനിടയില്‍ തെന്നിവീഴുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . കൊട്ടുകര ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: കെ.സി. ആയിശ. സഹോദരികള്‍: ഹസീന,സജ്‌ന ,തസ്‌നി ഷെറില്‍ ,തസ് റീന
അതേ സമയം ഇന്നു മലപ്പുറം പൊന്നാനിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊന്നാനി പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിന് പിറകുവശം താമസിക്കുന്ന മേനകത്ത് ജിജിമോള്‍ (40) ആണ് മരിച്ചത്. രാവിലെ 7 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഭര്‍ത്താവ്. സച്ചിദാനന്ദന്‍. മക്കള്‍. ആദര്‍ശ്,അഭിനന്ദ്.സംസ്‌ക്കാരം തിങ്കളാഴ്ച ഈശ്വരമംഗലം ശ്മാശാനത്തില്‍.