40കാരി യുവതി കിണറ്റില്‍ മരിച്ച നിലയില്‍

Breaking Keralam Local

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിന് പിറകുവശം താമസിക്കുന്ന മേനകത്ത് ജിജിമോള്‍ (40) ആണ് മരിച്ചത്. രാവിലെ 7 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഭര്‍ത്താവ്. സച്ചിദാനന്ദന്‍
മക്കള്‍. ആദര്‍ശ്,അഭിനന്ദ്.സംസ്‌ക്കാരം തിങ്കളാഴ്ച ഈശ്വരമംഗലം ശ്മാശാനത്തില്‍.


കഴിഞ്ഞ ദിവസം മലപ്പുറം ആലിപ്പറമ്പിലും ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചിരുന്നു.പാറക്കണ്ണി സ്വദേശി കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍-അമീന ഷംന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനാന്‍ (ഒന്നര വയസ്സ് )ആണ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചത്. വീട്ടുമുറ്റത്തെ കിണറിലാണ് വീണത്. രാവിലെ 9 മണിയോടെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആദ്യം തന്നെ കുട്ടിയെ കിണറ്റില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ എം എം എസ് ഹോസ്പിറ്റലില്‍ എത്തിച്ചു. പെരിന്തല്‍മണ്ണ പോലിസ് നടപടികള്‍ പൂര്‍ത്തീകരിച്ചു. കളപ്പാട്ടുകുഴി മഹല്ല് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.സഹോദരങ്ങള്‍ മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹാദിഫ്