മുഖ്യമന്ത്രിയെ തല്ലുമെന്ന പ്രസ്താവന; നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തു

Crime India News Politics

മുബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറയെ തല്ലുമെന്ന പ്രസ്‍താവനയുടെ പേരിൽ നാരായണ്‍ റാണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്ധവിന് സ്വാതന്ത്യം ലഭിച്ച വർഷമേതാണെന്ന് പോലും പ്രസംഗത്തിനിടെ മറന്നു പോയെന്നും ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ തല്ലുമായിരുന്നെന്നുമാണ് നാരായണ്‍ റാണെ പറഞ്ഞത്.

ഇരുപത് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പൊലീസ് ഒരു കേന്ദ്രമന്ത്രിയെ അറസ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്ക് എതിരെയുള്ള എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദം അടിയന്തിരമായി തന്നെ കേൾക്കണമെന്നാവശ്യമുണ്ടായിരുന്നു. എന്നാൽ ഇത് ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് അറസ്റ് ഉണ്ടായത്.

നാരായണ്‍ റാണയുടെ പ്രസംഗത്തിന്റെ പേരിൽ ബിജെപിയുടെയും ശിവസേനയുടെയും പ്രവർത്തകർ തമ്മിൽ പല സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. ഇന്ന് രാവിലെയും നാരായണ്‍ റാണെയുടെ വീടിനു അടുത്ത് വെച്ച് സംഘർഷമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ശിവസേനയുടെ പ്രവര്‍ത്തകര്‍ നാരായണ്‍ റാണെയ്ക്കെതിരായി പരാതി കൊടുത്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ് ചെയ്തത്.