ശാസ്ത്രലോകത്തെ ഞെട്ടിച്ച് അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞു തടാകം : അപ്രത്യക്ഷമായത് മൂന്നു ദിവസം കൊണ്ട്

International News

അന്റാർട്ടിക്ക: മൂന്നു ദിവസം കൊണ്ട് അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞു തടാകം അപ്രത്യക്ഷമായതിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. കാലാവസ്ഥയിലുണ്ടായമ് മാറ്റങ്ങളാണ് ഇത് പിന്നിലെ കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മഞ്ഞു തടാകം അപ്രത്യക്ഷമായതിനെ തുടർന്ന് സമുദ്ര നിരപ്പിൽ 21 മുതൽ 26 ക്യബ്ബിക് വരെ വെള്ളം കൂടിയിട്ടുണ്ട്. 2019 ലാണ് അമേരി ഐസ് ഷെൽഫ് എന്നറിയപ്പെടുന്ന കിഴക്കൻ അന്റാർട്ടിക്കയിലെ തടാകം അപ്രത്യക്ഷമാകുന്നത്. ഇങ്ങനൊരു സംഭവം നടന്നതായി ശാസ്ത്രജ്ഞർ തന്നെ അറിയുന്നത് ഈ അടുത്ത് കിട്ടിയ സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയാണ്.

വെറും മൂന്നു ദിവസം കൊണ്ടാണ് നദിയുടെ മുകളിലെ ഐസ് പാളി തകർന്നതിനെ തുടർന്ന് തടാകം പൂർണ്ണമായും വറ്റുന്നത്. ഇനിയും ഒരുപാട് ഐസ് പ്രതലങ്ങൾ വറ്റാൻ സാധ്യതയുള്ളതായാണ് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേർണൽ പ്രസ്ഥീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അതുമൂലം പരിസ്ഥിതിയിൽ ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ല.