ദുരന്ത നിവാരണ രംഗത്ത് യുവാക്കള്‍ കൈത്താങ്ങാവുക, അതിനായി പരിശീലനം നേടാന്‍ തയ്യാറാവുക: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാര്‍ സഖാഫി

News

മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കള്‍ മാതൃകയാകണമെന്നും പരിശീലനം നേടാന്‍ തയ്യാറാകണമെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാര്‍ സഖാഫി പറഞ്ഞു.
എസ്.വൈ.എസ്. ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ തെരെഞ്ഞെടുക്കപ്പെട്ട സാന്ത്വനം എമര്‍ജന്‍സി ടീമിന്റെ ദുരന്ത നിവാരണ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 സോണുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 650 അംഗ എമര്‍ജന്‍സി ടീം അംഗങ്ങളാണ് ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്തത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് സംഗമം സംഘടിപ്പിച്ചത്.പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രൈനിംഗ് സംഘടിപ്പിച്ചത്.

കവളപ്പാറ ദുരന്തസമയത്തും പ്രളയം സമയത്തും കോവിഡ് മരണങ്ങള്‍ നടന്നപ്പോഴെല്ലാം സ്ത്യുത്യര്‍ഹമായ സേവനങ്ങളാണ് സാന്ത്വനം വളണ്ടിയര്‍മാര്‍ നിര്‍വ്വഹിച്ചത്. ജില്ലയില്‍ ഇത് വരെ 667 കോവിഡ് ജനാസ സംസ്‌കരണങ്ങള്‍ക്കാണ് സാന്ത്വനം എമര്‍ജന്‍സി ടീം നേതൃത്വം നല്‍കിയത്. ടഥട ഈസ്റ്റ് ജില്ല സെക്രട്ടറി ഢജങ ഇസ്ഹാഖ് ഉത്ഘാടനം നിര്‍വഹിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ട്രൈനിങ്ങിന് നേതൃത്വം നല്‍കി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, കെ. നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, ജാഫര്‍ അഹ്സനി എന്നിവര്‍ സംസാരിച്ചു.