വീട്ടമ്മയെ കബളിപ്പിച്ചു 21 ലക്ഷം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിലായി

Crime Keralam News

തി​രു​വ​ന​ന്ത​പു​രം: ഹോം ലോൺ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു വീട്ടമ്മയെ കബളിപ്പിച്ചു 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ പോലീസ് അറസ്റ് ചെയ്തു. കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് വസ്തുവിന്റെ പ്രമാണം വാങ്ങുകയും അത് ജാമ്യം വെച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇവർ.

നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ കൈ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്രേം​ച​ന്ദ് (34), കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ആ​ക്കു​ളം മു​ണ്ട​നാ​ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ മി​നി​യെ, തങ്ങൾ കെ.​എ​സ്.​എ​ഫ്.​ഇ ഏജന്റുമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചു 2017 മു​തൽ തട്ടിപ്പുനടത്തുകയാണ്.

മിനിയുടെ വസ്തുവിന്റെ രേഖകൾ കെ.​എ​സ്.​എ​ഫ്.​ഇ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ചിലെ ചി​ട്ടി​ക​ള്‍ പി​ടി​ക്കു​ന്ന​തി​ന് ജാ​മ്യം വെയ്ക്കുകയായിരുന്നു. പ​ല​പ്പോ​ഴാ​യി 21 ല​ക്ഷ​ത്തോ​ളം രൂ​പ ഇങ്ങനെ ഇരുവരും ചേർന്ന് ത​ട്ടി​യെ​ടു​ത്ത​ത്. 2019ല്‍ ത​ട്ടി​പ്പു മ​ന​സ്സി​ലാ​ക്കി​യ വീ​ട്ട​മ്മ ​അതേ വർഷം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തുടർന്ന് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം നടത്തുകയായിരുന്നു.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ​കഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി എ.​സി.​പി ഹ​രി​കു​മാർ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ​ച്ച്‌.​ഒ ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, ഷ​ജീം, എ​സ്.​സി.​പി.​ഒ നൗ​ഫ​ല്‍, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.