തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Crime Keralam News

തിരവനന്തപുരത്ത് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ജില്ലാ ക്രൈം ബ്രാഞ്ചാണ് സുരേന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിഴിഞ്ഞം വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചന തീ കൊളുത്തി അത്മഹത്യചെയ്തത് ജൂണ്‍ 22 ആണ്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡമാണ് ആത്മഹത്യക്ക് കാരണം എന്ന ആരോപണവുമായി കടുംബം രംഗത്ത് വന്നു. തുര്‍ന്ന് പോലീസ് കേസ് അന്വേഷിക്കുകയും പിന്നീത് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.