നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും ക്രൂരത

India Local News

നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും ക്രൂരത. നായയെ സ്‌കൂട്ടറില്‍ കെട്ടി വലിക്കുകയായിരുന്നു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തു വന്നത്.

പാട്യാല ന്യൂ സെഞ്ച്വറി എന്‍ക്ലേവിലൂടെ യാത്രചെയ്ത രണ്ടു സ്ത്രീകളാണ് നായയെ സ്‌കൂട്ടറിന്റെ പിന്നില്‍ കെട്ടി വലിച്ചത്. സംഭവത്തിന് സാക്ഷികളായ കുട്ടികള്‍ ഇവരെ തടയുകയായിരുന്നു. പിന്നീട് നായയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം സ്ത്രീകള്‍ കടന്നു കളഞ്ഞെന്ന് സെഞ്ചുറി എന്‍ക്ലേവ് പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഗുര്‍മീത് സിങ് പറഞ്ഞു.

പിന്നീട് അധികൃതര്‍ എത്തി പരിക്കേറ്റ നായയെ ആശുപത്രിയിലെത്തിച്ചു. സ്ത്രീകള്‍ക്കായുള്ള അന്വേഷണം ആരഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസ് എടുത്തു.