തിരൂരില്‍ കുതിച്ചെത്തിയ വന്ദേഭാരതിന് മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

Breaking Local News

മലപ്പുറം: തിരൂരില്‍ കുതിച്ചെത്തിയ വന്ദേഭാരതിന് മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ, കുതിച്ചെത്തിയ വന്ദേഭാരത് ട്രെയിനിന് മുന്നില്‍ നിന്നാണ് വയോധികന്‍ രക്ഷപ്പെട്ടത്.. ഇന്നു വൈകിട്ട് അഞ്ചോടെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. തിരൂര്‍ മാര്‍ക്കറ്റ് ഭാഗത്തുള്ള മൂന്നാം പ്ലാറ്റ് ഫോമിലേക്ക് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് തിരൂര്‍ സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ലാത്ത വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ലോക്കോ പൈലറ്റ് നിറുത്താതെ സൈറണ്‍ മുഴക്കിയിരുന്നെങ്കിലും സാധാരണ ട്രെയിനാണെന്ന് കരുതിയാണ് വൃദ്ധന്‍ പാളം മുറിച്ചുകടന്നത്. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ ഇയാള്‍ക്കെതിരെ തിരൂര്‍ റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഒറ്റപ്പാലം സ്വദേശിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പാളം മുറിച്ചു കടക്കാനുണ്ടായ സഹാചര്യത്തെ കുറിച്ചു ഇയാള്‍ പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണു റെയില്‍വേ പോലീസ്‌