മലപ്പുറത്ത് പനി ബാധിച്ച് നാലര വയസുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് നാലര വയസുകാരി മരിച്ചു. മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയില്‍ വാരിയത്തൊടി നൗഷാദിന്റെ മകള്‍ നിയാന ഫാത്തിമയാണു മരിച്ചത്. പുഴക്കാട്ടിരി പി ഇ എസ്‌ ഗ്ലോബല്‍ സ്‌കൂള്‍ എല്‍ കെജി വിദ്യാര്‍ത്ഥിയാണ്. മാതാവ് :ചാലൂത്ത് വീട്ടില്‍ജസീല ( പഴമള്ളൂര്‍) സഹോദരങ്ങള്‍ :നിജില്‍ സ്വാലിഹ് ,നിഷാല്‍ അതേ സമയം മലപ്പുറം ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചപ്പനി ബാധിച്ച് അഞ്ചോളംപേരാണ് മരണപ്പെട്ടത്. പനിക്കെതിരെ പൊതുജനങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. […]

Continue Reading

മലപ്പുറം തിരൂരിൽ 13 കാരൻ പനിബാധിച്ച് മരിച്ചു .മരണ കാരണം പനി തന്നെ ആണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ

മലപ്പുറം: തിരൂരിൽ 13 കാരൻ പനിബാധിച്ച് മരണപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ. രേണുക അറിയിച്ചു.ഏതുതരം പനിയാണെന്ന് പോസ്റ്റ്മോർട്ടത്തിനും, ശ്രവ പരിശോധനക്കു ശേഷം മാത്രമേ അറിയാൻ കഴിയുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് 13 കാരനെ തിരൂർ ജില്ലാ ആശുപത്രിയിൽ പനി പിടിപെട്ട് പ്രവേശിപ്പിച്ചതെന്നും, പുലർച്ചയോട് കൂടിയാണ് കുട്ടി മരണപ്പെട്ടത് എന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.നിലവിൽ പനി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏത് തരം പനിയാണെന്ന് പരിശോധന നടത്തി മാത്രമേ അറിയാൻ […]

Continue Reading

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 135 പേര്‍ക്ക് ഭക്ഷ്യവിഷബാധ: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കുക.- ഡി. എം. ഒ.

മലപ്പുറം: മലപ്പുറം ജില്ലയില്‍ കാലടി പഞ്ചായത്തിലെ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 135 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.രേണുക അറിയിച്ചു. പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തില്‍ നിന്നോ പുറത്തുനിന്നും വാങ്ങി ഉപയോഗിച്ച വെള്ളത്തില്‍ നിന്നോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് നിഗമനം. വധുവിന്റെ വീടായ മാറഞ്ചേരി പഞ്ചായത്തില്‍ നിന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ 69 പേര്‍ക്കും കാലടി പഞ്ചായത്തിലെ 66 പേര്‍ക്കുമാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്..ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും അപകട നില […]

Continue Reading

ഡോക്ടറെ അക്രമിച്ചാൽ ഇനി ഏഴുവർഷം വരെ ശിക്ഷ

തിരുവനന്തപുരം: ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷ.ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിനാൽ യാഥാർത്ഥ്യമായത്.ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്. ഏതെങ്കിലും വ്യവസ്ഥകളിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്.ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും […]

Continue Reading

രണ്ട് വര്‍ഷം കൊണ്ട് മൂവായിരത്തിലധികം കാന്‍സര്‍ രോഗികള്‍ക്ക്സൗജന്യ ചികിത്സ നല്‍കി എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍

മലപ്പുറം: കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മൂവായിരത്തിലധികം കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. സീതി ഹാജിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മകന്‍ പി കെ ബഷീര്‍ എംഎല്‍എയുടെ സ്വപ്ന പദ്ധതിയായ എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍ ആയിരങ്ങള്‍ക്ക് സ്വന്തനമേകി മുന്നോട്ട് പോവുകയാണ്. ശീതീകരിച്ച കീമോ വാര്‍ഡ്, മാമോഗ്രാം, അള്‍ട്ര സൗണ്ട് സ്‌കാനിംഗ്, എക്‌സറേ , […]

Continue Reading

ആഘോഷങ്ങള്‍ക്കിടയില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കുക- ഡി.എം.ഒ

മലപ്പുറം : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും അപ്പാർട്ട്മെൻറ്കളും പൊതു വാഹനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നിർദ്ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളും മാളുകളും പൊതുവാഹനങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയും അവിടെ വരുന്നവരോട് കൃത്യമായി മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും നിർദ്ദേശിക്കുകയും ചെയ്യേണ്ടതാണ്. പൊതു കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും വിസ്താരം കുറഞ്ഞ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സാനിറ്റൈസർ ഉപയോഗിച്ച് […]

Continue Reading

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ഇനി പി.ആര്‍.പി ചികിത്സ

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.പി (പ്ലേറ്റിലേറ്റ് റിച്ച് പ്ലാസ്മ) ചികിത്സ ആരംഭിക്കും. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് നൂനത ചികിത്സാ രീതിയായ പി.ആര്‍.പി ആരംഭിക്കുക. പെരിന്തല്‍മണ്ണ ബ്ലഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റി (ബി.ബി.എം.സി) യോഗത്തിലാണ് തീരുമാനം. ദാതാക്കളുടെ രക്ത പരിശോധനയ്ക്കായി പുതിയ സംവിധാനമായ സി.എല്‍.ഐ.എ മെഷീന്‍ ബ്ലഡ് ബാങ്കില്‍ സ്ഥാപിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. പെരിന്തല്‍മണ്ണ ഐ.എം.എയുടെയും ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ രക്തദാന ചികിത്സയുടെ നൂതന സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ […]

Continue Reading

കാൻസർ വാർഡിലെ ചിരിയിലൂടെ മരണത്തെ നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം

കാൻസർ വാർഡിലെ ചിരിയിലൂടെ മരണത്തെ നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം വീഡിയോ കാണാം..

Continue Reading

നിങ്ങൾ കുപ്പി വെള്ളം കുടിക്കുന്നവരാണോ. എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം

നിങ്ങൾ കുപ്പി വെള്ളം കുടിക്കുന്നവരാണോ. എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം വീഡിയോ കാണാം..

Continue Reading