എം. ഇ. എസ് മെഡിക്കൽ കോളേജ് ക്യാൻസർ രോഗികളുടെ സംഗമം ‘ഉണർവ്വ്’ വിപുലമായി സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: എം. ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പെയിൻ & പാലിയേറ്റീവ് കമ്മിറ്റി ക്യാൻസർ രോഗികൾക്കായി ‘ഉണർവ്വ്’ എന്ന പേരിൽ രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ.പി. എ ഫസൽ ഗഫൂർ അധ്യക്ഷനായ ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഡോ.ആസിഫ് അലി ഉസ്മാൻ സ്വാഗതം ആശംസിച്ചു. തുടങ്ങിയ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗിരീഷ് രാജ്, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ്‌ സാജിദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് […]

Continue Reading

മലപ്പുറം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും മരുന്ന് ലഭിച്ചില്ല: ആരോഗ്യ മന്ത്രിക്കും ഡി.എം. ഒയ്ക്കും കളക്ടർക്കും പരാതി നൽകി.

മലപ്പുറം: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പുലർച്ചെ ഒരു മണിക്ക് ചികിത്സ തേടിയെത്തിയ അഞ്ചു വയസ്സുള്ള കുട്ടിക്ക് മരുന്ന് ലഭിച്ചില്ല. രാത്രി എട്ടു മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കുകയില്ലെന്നും സ്വകാര്യ ആശുപത്രിയുടെയോ സഹകരണ ആശുപത്രിയുടെയോ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങണമെന്നാണ് നിർദ്ദേശിച്ചത്. അത്യാഹിത വിഭാഗത്തിൽ നിന്നും ഇരുപത്തിനാല് മണിക്കൂറും മരുന്ന് ലഭിക്കാനുളള സൗകര്യം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ മന്ത്രിക്കും ഡി എം ഒ യ്ക്കും കളക്ടർക്കും പരാതി നൽകി. പരാതിയുടെ പൂർണ്ണരൂപം: സർ,വിഷയം:- ഗവ.താലൂക്ക് ആശുപത്രിയിൽ […]

Continue Reading

പെരിന്തല്‍മണ്ണയില്‍ ഒരാള്‍ക്ക് കൂടിനോറോ വൈറസ് സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ: സ്വകാര്യ പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിയ്ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു പറഞ്ഞു. ഈ മാസം നാലിന് അയച്ച 12 സാമ്പിളുകളുടെ ഫലം തിങ്കളാഴ്ചയാണ് അറിഞ്ഞത്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ച സാമ്പിളുകള്‍ തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധിച്ചത്. നേരത്തെ രോഗലക്ഷണങ്ങള്‍ കാണിച്ചവര്‍ അടക്കമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് […]

Continue Reading

മലപ്പുറം ജില്ലയിലും നോറ വൈറസ് സ്ഥിരീകരിച്ചു: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സ്ഥാപനത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ലാബിലേക്ക് അയച്ച ഒരു സാമ്പിളാണ് പോസിറ്റീവായത്. ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി . കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ […]

Continue Reading

കാരണം അറിയാതെ പിഞ്ചുകുഞ്ഞിന്റെ മരണം:നോറോ വൈറസ് പരിശോധ റിപ്പോര്‍ട്ട് കാത്ത് ആരോഗ്യവകുപ്പ്

മലപ്പുറം: നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി പിഞ്ചു കുഞ്ഞിന്റെ മരണത്തിലെ കാരണം കണ്ടെത്താന്‍ ആന്തരീകാവയവങ്ങളുടെ വിവിധ പരിശോധനാ റിപ്പോര്‍ട്ടുകള്‍ കാത്ത് ആരോഗ്യവകുപ്പ്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിന് പുറമെ നോറോ വൈറസ് പരിശോധനാ റിപ്പോര്‍ട്ടുമാണു ആരോഗ്യവകുപ്പു കാത്തിരിക്കുന്നത്.ഈസ്റ്റ് കോഡൂര്‍ മൂഴിക്കല്‍ ശിഹാബിന്റെ മകള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ അഞ്ചുവയസ്സുകാരി ഫാത്തിമ റഫ്ഷിയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ടുമരണത്തിന് കീഴടങ്ങിയത്.വയറുവേദനയൂം ഛര്‍ദയും പനിയും ഉണ്ടായിരുന്ന കുട്ടിയെ ആദ്യം താണിക്കല്‍ പി.എച്ച്.സിയിലും, പിന്നീട് മലപ്പുറം സഹകരണ ആശുപത്രിലും പിന്നീട് മലപ്പുറം താലൂക്കാശുപത്രിയിലേയും ഡേക്ടര്‍മാരെ കാണിച്ചിരുന്നു. തുടര്‍ന്നു കിഴക്കെത്തലയിലെ ഗ്ലോബല്‍ […]

Continue Reading

ഭക്ഷ്യവിഷബാധയെന്നു സംശയം – നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ

പരപ്പനങ്ങാടി: ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിലെപത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയപ്പ് അനുബന്ധ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനു ശേഷം തളർച്ച അനുഭവപ്പെട്ട വിദ്യാർത്ഥികളാണ് പരപ്പനങ്ങാടിയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസ തേടിയത്. മൂന്നു വിദ്യാർത്ഥിനികളും ഒരു വിദ്യാർത്ഥിയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആരുടേയും നില ഗുരുതരമല്ല. അപകടനില തരണം ചെയ്തിട്ടുണ്ട് അതേ സമയം ലഘുഭക്ഷണത്തിനു ശേഷം യാത്രയയപ്പു കലാ പരിപാടിയിലെ സ്മോക്’ ശ്വസിച്ചതാകാം തളർച്ചക്കു കാരണമായതെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു

Continue Reading

ദില്ലിയില്‍ മാസ്ക് വീണ്ടും നിർബന്ധമാക്കി

ദില്ലി: ദില്ലിയിൽ മാസ്ക് ഉപയോഗം കർശനമാക്കി ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. അതോടൊപ്പം തന്നെ കൊവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിലാണ് യോഗം കൂടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദില്ലിയിലാണ്. ദില്ലിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റില്ലെന്നും ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തില്ലെന്നും സർക്കാർ […]

Continue Reading

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ദില്ലി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 936 കേസുകളുടെ കുറവുണ്ടായെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് കേസുകൾ വൻ തോതിലാണ് ഉയരുന്നത്. രാജ്യത്ത് നിലവിൽ 11,860 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും അഞ്ഞൂറ് കടന്നു. 7.72 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നോയിഡയിൽ കൊവിഡ് സ്ഥിരീകരിച്ച 65 പേരിൽ 19 പേർ വിദ്യാർത്ഥികളാണ്. കോവിഡ് രൂക്ഷമാകുന്ന […]

Continue Reading

പ്രതിദിന കൊവിഡ് കണക്ക് കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്ര നിർദ്ദേശം

ദില്ലി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നിർദേശം. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടതെന്നും ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ വിമർശിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു. ഒരു ദിവസത്തിനിടെ 2183 പേർക്കാണ് ഇന്ന് കൊവിഡ് […]

Continue Reading