പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ഇനി പി.ആര്‍.പി ചികിത്സ

Health Local News

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.പി (പ്ലേറ്റിലേറ്റ് റിച്ച് പ്ലാസ്മ) ചികിത്സ ആരംഭിക്കും. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് നൂനത ചികിത്സാ രീതിയായ പി.ആര്‍.പി ആരംഭിക്കുക. പെരിന്തല്‍മണ്ണ ബ്ലഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റി (ബി.ബി.എം.സി) യോഗത്തിലാണ് തീരുമാനം. ദാതാക്കളുടെ രക്ത പരിശോധനയ്ക്കായി പുതിയ സംവിധാനമായ സി.എല്‍.ഐ.എ മെഷീന്‍ ബ്ലഡ് ബാങ്കില്‍ സ്ഥാപിക്കുന്നതിനും യോഗം അംഗീകാരം നല്‍കി.

പെരിന്തല്‍മണ്ണ ഐ.എം.എയുടെയും ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ രക്തദാന ചികിത്സയുടെ നൂതന സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും ബോധവത്കരിക്കും.യോഗം ബി.ബി.എം.സി ചെയര്‍മാന്‍ എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു. ആര്‍.എം.ഓ ഡോ അബ്ദുല്‍ റസാഖ്, ബി.ബി.എം.സി അംഗങ്ങളായ ഡോ. വി.യു സീതി, ഡോ. കെ.എം സീതി, ഡോ. ജലീല്‍, കുറ്റീരി മാനുപ്പ, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സാലിം എന്നിവര്‍ സംസാരിച്ചു.