കെട്ടിടത്തിനായി തറ കുഴിയെടുക്കുമ്പോള്‍ പുരാതന നാണയങ്ങള്‍:പുരാവസ്തു വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും

Local News

മലപ്പുറം: വെളിയങ്കോട് കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ പുരാതന നാണയങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ് അന്വേഷണം നടത്തും.ഇതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിലും, ജിയോളജി വകുപ്പിലും വിവരം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.ജെ.സി.ബി. ഉപയോഗിച്ചു കുഴിയെടുക്കുന്നതിനായി മണ്ണുനീക്കുമ്പോഴാണ് ജെ.സി.ബി. ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിയുടെ ശ്രദ്ധയില്‍ നാണയങ്ങള്‍ പെടുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നിലനില്‍ക്കുമ്പോഴുള്ള നാണയങ്ങളാണ് കണ്ടെടുത്തത്. വിക്ടോറിയ രാഞ്ജിയുടെ ചിത്രമുള്ള 1893 -ലെ ഒരു രൂപ നാണയങ്ങളും, 1862, 1863, 1876 തുടങ്ങിയ വര്‍ഷങ്ങളിലെ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള ആയിരത്തോളം നാണയങ്ങളുണ്ടാവുമെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. പുരാതന നാണയങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ സംഭവം കാണാനെത്തിയവര്‍ നാണയങ്ങള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. സലഫി മസ്ജിദിന്റെ ഉടമകള്‍ക്ക് പോലും പേരിനുമാത്രം കുറഞ്ഞ നാണയങ്ങള്‍ മാത്രമാണ് കിട്ടിയത്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായ വന്നേരിനാടില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വെളിയങ്കോട്.