നിർമ്മാണത്തിലിരിക്കുന്ന കിണറിന്റെ കോൺഗ്രീറ്റ് റിംഗ് അളവ് എടുക്കുന്നതിനിയിൽ കിണറ്റിൽ വീണ് പരിക്കേറ്റ തൊഴിലാളിയെ അഗ്നി രക്ഷാ സേനരക്ഷപ്പെടുത്തി.

Local News

മലപ്പുറം: നിർമ്മാണത്തിലിരിക്കുന്ന കിണറിന്റെ കോൺഗ്രീറ്റ് റിംഗ് അളവ് എടുക്കുന്നതിനിയിൽ കിണറ്റിൽ വീണ് പരിക്കേറ്റ തൊഴിലാളിയെ അഗ്നി രക്ഷാ സേനരക്ഷപ്പെടുത്തി.ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
വടക്കേങ്ങര, കണ്ടംപറമ്പ് കാങ്ങയിൽ പുത്തൻ വീട്ടിൽ അബുബക്കറിന്റ ഉടസ്ഥയിലുള്ള സ്ഥലത്ത് കുഴിച്ച കിണറിന് റിംഗ് ഇറക്കാനായി അളവെടുക്കുന്നതിനിടയിൽ ബീഹാർ സ്വദേശി ഗോവിന്ദ് (30 വയസ്സ്) ആണ് കിണറ്റിലേക്ക് വീണത്. മലപ്പുറം ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലീം ഇ കെ യുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നി രക്ഷാസേന ഉടൻതന്നെ ഫയർ & റസ്ക്യു ഓഫിസർ എൻ. ജംഷാദിനെ കിണറ്റിൽ ഇറക്കി റസ്ക്യു നെറ്റിന്റെ സഹായത്താൽ ഗോവിന്ദിനെ പുറത്തെടുത്തു. കാലിന് പരിക്കേറ്റ ഗോവിന്ദിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ
പ്രവേശിപ്പിച്ചു.