കേരള നിയമനിര്‍മാണ സഭയിലെ സ്ത്രീ സാന്നിധ്യം

Breaking Keralam Politics Writers Blog

ശില്‍പ. എസ്. നായര്‍

കേരളാ നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം പലപ്പോഴും ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിച്ച് ആറു പതിറ്റാണ്ടു പിന്നിടുമ്പോള്‍ നിയമനിര്‍മാണ സഭയില്‍ സ്ത്രീ സാന്നിധ്യം ഏറ്റവും കുറഞ്ഞ അക്കങ്ങളായി തന്നെ തുടരുന്നതിനിടയില്‍ ഇത്തവണ 11വനിതാ സാമാജികരാണ് സത്യപ്രതിഞ്ജക്കൊരുങ്ങുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇത്തവണ മൂന്നു അംഗങ്ങള്‍ വര്‍ധിച്ചെങ്കിലും നിയമസഭയിലെ സ്ത്രീകളുടെ എണ്ണത്തില്‍ കേരള നിയമസഭ മറ്റുസംസ്ഥാനങ്ങളെക്കാള്‍ ഏറെ പിന്നില്‍തന്നെയാണ്.

1957 ല്‍ അധികാരമേറ്റ ഇ. എം. എസ് മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ. ആര്‍. ഗൗരിയമ്മ ചരിത്രത്തിലേയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം 2016 ലെ മന്ത്രിസഭ വരെ കേരളത്തിന് ആകെ എട്ട് വനിതാ മന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിയമസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത് കുടുതലും ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയെന്നത് വസ്തുതയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പോടുകുടി സ്ഥിതി കുറേക്കൂടെ മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നമ്മുടെ നെടുംതൂണും നിലവിലെ ആരോഗ്യമന്ത്രിയുമായ കെ. കെ. ശൈലജ ടീച്ചര്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടുകൂടി തന്നെ നിയമസഭയില്‍ വീണ്ടും എത്തി. എല്‍. ഡി. എഫ് ന്റെ കീഴില്‍ മത്സരിച്ച 15 ല്‍ 10പേരും വിജയിച്ചു. വീണ ജോര്‍ജ് (ആറന്മുള ), ഡി. കെ. ആശ ( വൈക്കം), യു. പ്രതിഭ ( കായംകുളം ), ഗായിക കൂ ടിയായ ദലീമ ജോജോ (അരൂര്‍), കെ.എസ്. അംബിക (ആറ്റിങ്ങല്‍), ചിഞ്ചു റാണി (ചടയമംഗലം), ആര്‍. ബിന്ധു (ഇരിങ്ങാലക്കുട), കെ. ശാന്തകുമാരി (കോങ്ങാട്), ജമീല (കൊയിലാണ്ടി) എന്നിവരാണ് വിജയിച്ച മറ്റുള്ളവര്‍. യു. ഡി. എഫ് സഖ്യത്തില്‍ നിന്നും വടകരയില്‍നിന്നും കെ. കെ. രമയ്ക്കു മാത്രമാണ് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞത്. വനിതകളുടെ സ്ഥാനാര്‍ഥിത്വത്തെചൊല്ലി ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും വികാരഭരിത നിമിഷങ്ങള്‍ക്കും, ഇറങ്ങിപോക്കിനുമൊക്കെ സാക്ഷ്യം വഹിച്ചതാണ് കോണ്ഗ്രസ് പ്രസ്ഥാനം. ഏതു രാഷ്ര്ടീയ പാര്‍ട്ടിയെടുത്താലും നേതൃനിരയിലെ സ്ത്രീ സാന്നിധ്യവും തുലോം തുച്ഛമാണ്. രാഷ്ര്ടീയത്തിലേക്കെത്തുന്ന സ്ത്രീകളെ ആശ്ചര്യ വസ്തുവായി കാണുന്ന പൊതുബോധവും മാറേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്ലാത്ത ഇക്കാലത്തും സ്ത്രീയും അവളുടെ രാഷ്ര്ടിയ പ്രാതിനിധ്യവും അടിയ്ക്കടി ചര്‍ച്ച ചെയ്യേണ്ടി വരുന്നു എന്നതു തന്നെ സമൂഹത്തിനു നാണക്കേടാണ്.

എല്‍.ഡി.എഫില്‍ മത്സരിച്ചത് 15പേര്‍

പതിനഞ്ച് വനിതാ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നത്. പല പുതുമുഖ വനിതകളും ഇക്കൂട്ടത്തില്‍ മത്സരിച്ചെങ്കിലും പ്രമുഖരില്‍ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

യു.ഡി.എഫില്‍നിന്ന് പത്തുപേര്‍

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളായി ഇത്തവണ പത്ത് വനിതകളാണ് മത്സരിച്ചത്.
ഇതില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്.

എന്‍.ഡി.എയില്‍നിന്നും 20പേര്‍

എന്‍.ഡി.എയില്‍നിന്നും 20വനിതകള്‍ ഇത്തവണ മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയം ഏറ്റുവാങ്ങാന്‍തന്നെയായിരുന്നുവിധി. എന്‍.ഡി.എക്കു ഒരു അക്കൗണ്ടുപോലും തുറക്കാനും ഇത്തവണ സാധിച്ചില്ല
ഇത്തവണ വിജയിച്ചു കയറിയ 11 വനിതകളെ പരിചയപ്പെടാം.

കെ.കെ. ശൈലജ

കേരളാ ആരോഗ്യമന്ത്രികൂടിയായ ശൈലജ ടീച്ചര്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്നും 61,035 വോട്ടിന്റെ ചരിത്ര ഭൂപക്ഷത്തിനാണ് വിജയിച്ചത് ആര്‍.എസ്.പിയുടെ ഇല്ലിക്കല്‍ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു

കെ.കെ, രമ

വടകരയില്‍നിന്ന് യു.ഡി.എഫ് പിന്തുണയോടെയാണു ആര്‍.എം.പി നേതാവ് കൂടിയായ കെ.കെ. രമ വിജയിച്ചത്. എല്‍.ഡി.എഫിലെ മനയത്ത് ചന്ദ്രനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ഇവിടെ നിന്നും എല്‍ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചിരുന്നത്.

വീണ ജോര്‍ജ്

ആറന്മുളയില്‍നിന്നും ഇത് രണ്ടാംതവണയാണ് നിയമസഭയിലെത്തുന്നത്. ഇത്തവണ
13,853 വോട്ടിനാണ വിജയിച്ചത്. 2016ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ വിജയിച്ചത്. യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരായിരുന്നു രണ്ടു തവണയും എതിര്‍സ്ഥാനാര്‍ഥി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ബിജു മാത്യുവായിരുന്നു ഇത്തവണ ആറന്മുയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി.

സി.കെ. ആശ

സംസ്ഥാനത്ത് ഇത്തവണ അപൂര്‍വ്വ മത്സരം നടന്ന മണ്ഡലമാണ് വൈക്കം. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ സ്ത്രീകളാണെന്നതു തന്നെയായിരുന്ന പ്രത്യേകത. സി.പി.ഐയുടെ കോട്ട എന്നറിയപ്പെടുന്ന വൈക്കത്ത് വിജയമുറപ്പിച്ച സിറ്റിങ് എം.എല്‍..എ. സി.കെ. ആശയ്ക്ക് രണ്ടാമൂഴമായിരുന്നു ഇത്തവണ. 28,947 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആശയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ഡോ. പി.ആര്‍ സോനയാണ് മത്സരിച്ചത്.

ആര്‍.ബിന്ദു

ഇരിങ്ങാലക്കുടയില്‍ിന്നും 5949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു പിന്തള്ളിയത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മൂന്‍ മേയര്‍ ആയിരുന്നു.

കെ. ശാന്തകുമാരി

കോങ്ങാട് സി.പി.എം ഇറക്കിയ പുതുമുഖത്തിന്റെ വിജയം 3,214 വോട്ടുകള്‍ക്കാണ്. എതിര്‍ സ്ഥാനാര്‍ഥി മുസ്ലംലീഗിലെ യു.സി രാമനും ബി.ജെ.പിയുടെ സുരേഷ് ബാബുവും ആയിരുന്നു.

ജെ. ചിഞ്ചുറാണി

ജെ. ചിഞ്ചുറാണി എല്‍..ഡി.എഫിന്റെ പുതുമുഖ വനിതാ പോരാളികളിലെ മറ്റൊരാളാണ്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകള്‍ക്കാണ് വിജയം. യു.ഡി.എഫിന്റെ എം.എം. നസീറിനെയും ബി.ജെ.പിയുടെ വിഷ്ണു പട്ടത്താനത്തെയുമാണു പരാജയപ്പെടുത്തിയത്.

കാനത്തില്‍ ജമീല

കൊയിലാണ്ടിയില്‍നിന്നും 7,431വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. യു.ഡി.എഫിലെ സുബ്രഹ്മണ്യനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും വിജയിച്ചുകയറിയത് എല്‍.ഡി.എഫിന് ആശ്വാസമായി.

ദലീമ ജോജോ

അരൂരില്‍നിന്നും 6077വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. അരനൂറ്റാണ്ടിനുശേഷം രണ്ടു സ്ത്രീകളാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്. യു.ഡി.എഫിനായി നിലവിലെ എം.എല്‍..എ. ഷാനിമോള്‍ ഉസ്മാനായിരുന്നു മത്സരിച്ചത്. പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നുവരികയായിരുന്നു.

ഒ.എസ്, അംബിക

ആറ്റിങ്ങലില്‍നിന്നം 31636 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി പി.സുധീറും യു.ഡി.എഫിലെ ആര്‍എസ്.പി സഖ്യ സ്ഥാനാര്‍ഥി എ ശ്രീധരനുമായിരുന്നു മുഖ്യഎതിരാളികള്‍. അംബിക രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു. പ്രതിഭ

കായംകുളത്തു നിന്നും 6,270വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. സിറ്റിങ് എം.എല്‍.എകൂടിയാണ്. എക്‌സിറ്റ് പോള്്വംഷ; ഫലങ്ങള്്വംഷ; പോലും പ്രതിഭയക്ക് അനുകൂലമായിരുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അരിത ബാബുവാണ് മത്സര രംഗത്തുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.