ഡീസിലും 100കടന്നു

Breaking News

തിരുവനന്തപുരം: പെട്രോളിന് പിന്നാലെ ഡീസിലും ലിറ്ററിന് 100കടന്നു. ഇന്നും വിലക്കയറ്റം. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയും, കൊച്ചിയില്‍ പെട്രോളിന് 105.8 രൂപ, ഡീസല്‍ 99.41 രൂപയുമാണ് വില.