പെരിന്തല്‍മണ്ണയില്‍ വാഹനാപകടത്തില്‍ 19കാരന്‍ മരിച്ചു

Breaking Interview Local News

പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്്ബിഐ ശാഖയ്ക്കു സമീപം നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചു. മറിഞ്ഞ ഓട്ടോ കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. അമ്മിനിക്കാട് പരേതനായ വാക്കയില്‍ അബൂബക്കറിന്റെ മകന്‍ ആഷിഖ്(26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാപുരം കൊന്നാടന്‍ ശാക്കിറി(22)നെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. അങ്ങാടിപ്പുറം ഭാഗത്തേക്കു പാല്‍ പാക്കറ്റുകളുമായി പോവുകയായിരുന്നു വാഹനം. ഇതിനിടെ ഡിവൈഡറിലേക്കു കയറി വിളക്കുകാലില്‍ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് ആഷിഖ് മരിച്ചത്. ആളുകളെത്തി വാഹനം ഉയര്‍ത്തി
ആഷിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. തിങ്കളാഴ്ച്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മാതാവ്: സക്കീന. സഹോദരങ്ങള്‍: ആസിഫ്, അസ്ല.