എന്‍ വിദ്യാലയം

Writers Blog

ജുബി പി.കെ
(ലാവന്റര്‍ ബ്യൂട്ടി പാര്‍ലര്‍, കിഴക്കേത്തല)

ഓര്‍മയുടെ തിരുമുറ്റത്തെന്‍ വിദ്യാലയം..
നിറമുള്ള ചിത്രങ്ങള്‍ തന്‍ എന്‍ ചിന്തയില്‍
വന്നു നിറയുന്നൂ….
ബാല്യത്തില്‍ ഓടി കളിച്ചൊരാ മണ്‍ തരികള്‍
എന്നെ നോക്കി പുഞ്ചിരിക്കുന്നൂ…

അക്ഷരങ്ങള്‍ കുത്തികറിച്ചൊരാ ചുമരുകളില്‍
അറിയാതെ ഞാനൊന്ന് തൊട്ട് പോയ്….
വെറുതെ എന്തിനോ എന്‍ കണ്‍തടം നിറഞ്ഞ് പോയ്….
തിരിച്ചു തരുമോ ആ കുഞ്ഞു ബാല്യം..
ഓര്‍മയില്‍ ഞാനോര്‍ക്കുന്ന വിദ്യാലയം…

കൊഴിഞ്ഞ് പോയ് ബാല്യത്തിന്‍ സുന്ദര നിമിഷങ്ങള്‍….
തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും..
ഞാനെന്‍ വിദ്യാലയത്തിന്‍ അങ്കണത്തില്‍
ഒരു ഓര്‍മതെറ്റു പോലെ നിന്നൂ….