അനാഥന്‍

Writers Blog

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

അമ്മയേത് അച്ഛനേതെന്നറിയാതെ
ആരുടെയൊക്കെയോ എച്ചിലുകളെ ഭക്ഷണമാക്കി
ഇന്നും ഇന്നലെകളും വ്യത്യാസമില്ലാതെ
ഉറ്റവരും ഉടയവരുമില്ലാതെ
ഉറക്കുപാട്ടായും, ഉണര്‍ത്തുപാട്ടായും ചീറിപ്പായും ശബ്ദങ്ങളെ താളമാക്കി
ഊണിനും ഉറക്കിനും, കടത്തിണ്ണകളെ വീടാക്കി,
ഓത്തിനുമെഴുത്തിനായ് പാഠശാല കാണാതെ,
വെയിലില്‍ തളരാതെ, മഞ്ഞില്‍ തണുക്കാതെ
വഴിവിളക്കുകള്‍ക്കുള്ളില്‍ കൂട്ടിരുന്ന്,
നൊമ്പരങ്ങള്‍ കേള്‍ക്കുവാന്‍ നിലാവും നക്ഷത്രങ്ങളും മാത്രമാവുമ്പോള്‍
ഒടുവില്‍ കടത്തിണ്ണയില്‍ ചലനമറ്റ് അവകാശികള്‍ ഇല്ലാതെ കിടക്കുമ്പോള്‍……
ചുറ്റും കൂടി നിന്നവര്‍ അവനെ വിളിച്ചു
അനാഥന്‍……