പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

News

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കാണ് പൗരത്വം നല്‍കാന്‍ ഒരുങ്ങുന്നത്. മുസ്ലിം ഇതര മതസ്ഥരായ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ മതസ്ഥരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ്, ഹരിയാന, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു മുമ്പാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. 1995 ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരം അടിയന്തരമായി ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. 2019 ല്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമ വകുപ്പുകള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. പൗരത്വ ഭേഗദതി നിയമത്തില്‍ ചട്ടങ്ങള്‍ കൊണ്ടു വരാനുള്ള ആറ് മാസ് സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് തവണയാണ് കേന്ദ്രം സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ഇതുവരെയും ചട്ടങ്ങള്‍ കേന്ദ്രം രൂപീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.